ന്യൂഡൽഹി: 116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം അമൃത്സറിൽ വന്നിറങ്ങി. ഇന്നലെ രാത്രി 11.35 ഓടെയാണ് വിമാനമെത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് നാടുകടതപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ സംഘമാണിത്.
രണ്ടാം സംഘത്തിലെ 60-ലധികം പേർ പഞ്ചാബിൽ നിന്നുള്ളവരും 30-ലധികം പേർ ഹരിയാനയിൽ നിന്നുള്ളവരുമാണ്. അവരിൽ രണ്ടുപേർ ഗുജറാത്ത്, ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇന്ന് മൂന്നാം സംഘവുമായി അടുത്ത വിമാനം എത്തും.
മൂന്നാം സംഘത്തിൽ 157 പേർ ഉണ്ടെന്നാണ് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തത്.ഇതിൽ 59 പേർ ഹരിയാനയിൽ നിന്നുള്ളവരും 52 പേർ പഞ്ചാബിൽ നിന്നുള്ളവരും 31 പേർ ഗുജറാത്തിൽ നിന്നുള്ളവരും ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണെന്ന് ഇന്ത്യാ ടുഡേ ടിവി പറയുന്നു.