എറണാകുളം :2024 മാർച്ച് 25 നാണ് നാടിനെ നടുക്കിയ കോതമംഗലം, കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് കൊലപാതകക്കേസ് അരങ്ങേറിയത് . ഇന്നേക്ക് കൃത്യം നടന്നിട്ട് ഒരു വര്ഷം തികയുമ്പോഴും പ്രതി കാണാമറയത്ത് തന്നെയാണ്. ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും പുരോഗതിയില്ലാത്തതിനാൽ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനൊരുങ്ങുകയാണു സാറാമ്മയുടെ കുടുംബം.
കഴുത്തിന് ഉൾപ്പെടെ വെട്ടേറ്റായിരുന്നു സാറാമ്മയുടെ മരണം. കൂടാതെ സാറാമ്മ ധരിച്ച സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കൊലപാതകം നടന്നാ സമയത്ത് സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിലേ തന്നെ ചില പാളിച്ചകൾ കൊലയാളിയിലേക്കെത്തുന്നതിൽ തിരിച്ചടിയായതായി പൊലീസിൽ തന്നെ വിലയിരുത്തലുണ്ട്.സമീപവാസികളെയും അദിതി തൊഴിലാളികളെയും കേന്ദ്രികരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പോലീസിന്റെ അന്വേഷണം . ഇത് യഥാർത്ഥ കൊലപാതകിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി എന്നാണ് വീട്ടുകാരുടെ ആക്ഷേപം.അതേസമയം കോതമംഗലം മേഖലയിൽ മാറ്റ് രണ്ടു സ്ത്രീകളുടെയും കൊലപാതകക്കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ചുരുളഴിയാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ.