സുൽത്താൻ ബത്തേരി: ആവേശം കൊട്ടിക്കയറി ലോക്സഭ പ്രതിപക്ഷ രാഹുൽ ഗാന്ധിയുടെയും യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ. സുൽത്താൻ ബത്തേരി അസംപ്ഷൻ ചർച്ചിന് മുൻപിൽ നിന്നാരംഭിച്ച റോഡ് ഷോ ചുങ്കം ജങ്ഷനിലാണ് അവസാനിച്ചത്. ഒരു നോക്ക് കാണുവാനായി ചേർന്നണഞ്ഞ ആയിരങ്ങൾക്കിടയിലേക്ക് രാഹുൽ പ്രിയങ്കയും കടന്നുവന്നപ്പോൾ ആവേശം അണപൊട്ടി.

കത്തുന്ന വേനൽ ചൂടിനെ അവഗണിച്ച് റോഡിലും റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമായി കാത്തിരുന്ന ആയിരങ്ങളെ ഇരുവരും അഭിവാദ്യം ചെയ്തു. സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു സുൽത്താൻ ബത്തേരിയിലേക്ക് ഒഴുകിയെത്തിയത്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും റോഡ് ഷോയുടെ ആവേശം കൊടുമുടിയിലെത്തിച്ചു.