തൊടുപുഴ: കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ട് പെണ്മക്കളോടൊപ്പം ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീര്‍ത്ത് ‘ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ’ എന്ന പ്രവാസി മലയാളി സംഘന.
കുടുംബശ്രീയിൽ നിന്നും ഷൈനി എടുത്ത ലോണില്‍ അടച്ചുതീർക്കാനുള്ള ബാക്കി തുകയായ 95,225 രൂപയാണ് സംഘടന നൽകിയത്. ആകെ മൂന്ന് വായ്പയാണ് ഷൈനി കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്തത്. ഭര്‍ത്താവ് നോബിയുമായുള്ള കുടുംബപ്രശ്നത്തെ തുടർന്ന് ഒന്‍പതുമാസം മുന്‍പ് ഷൈനി സ്വന്തംവീടായ ഏറ്റുമാനൂരിലേക്ക് മക്കളുമായി എത്തിയത്. ഏറ്റുമാനൂരിലേക്ക് പോയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ കുടുംബശ്രീ സംഘത്തിലെ മറ്റംഗങ്ങള്‍ ഷൈനിയെ ബന്ധപ്പെട്ടിരുന്നു. പണമടച്ചില്ലെങ്കില്‍ സംഘത്തിലെ മറ്റ് 13 അംഗങ്ങള്‍ക്കും ഇത് തുല്യബാധ്യതയായിമാറും. അതിനിടെയാണ് ഫെബ്രുവരി 28-ന് ഷൈനി മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം മരിച്ചത്.