നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഉമ്രേദിലുള്ള അലുമിനിയം ഫോയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. പോളിഷിങ് ട്യൂബിംഗ് യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിലാണ് മരണങ്ങളും പരുക്കുകളും സംഭവിച്ചത്.
രണ്ടുപേർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിക്കുകയും, കാണാതായിരുന്ന മൂന്ന് പേരുടെ മരണം പിന്നീട് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. സംഭവത്തിൽ ആകെ എട്ടുപേർക്ക് പരിക്കേറ്റതായി നാഗ്പൂർ റൂറൽ എസ്.പി ഹർഷ് പോദ്ദാർ പറഞ്ഞു. പരിക്കേറ്റവരെ നാഗ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ഫോടനസമയത്ത് ഫാക്ടറിയിൽ 87 പേർ ജോലി ചെയ്യുകയായിരുന്നു. പോളിഷിങ് ട്യൂബിംഗ് യൂണിറ്റിലായിരുന്നു സ്ഫോടനം നടന്നത്.