ഗുജറാത്ത് : അഹമ്മദാബാദിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം പതിനെട്ടായി. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്. അതേസമയം അപകടത്തിപ്പെട്ട അഞ്ച് പേരുടെ നില ഗുരുതരമാണ്. നിലവിൽ രക്ഷാപ്രവത്തനം പുരോഗമിക്കുകയാണ് .
അഗ്നിശമന സേന, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്. കൃത്യമായി എത്ര പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട് എന്ന വിവരം ലഭ്യമല്ല അതുകൊണ്ട് തന്നെ മരണ സംഖ്യാ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.