കൊച്ചി: എക്സ്പോര്‍ട്ട്സ് ഡൈജസ്റ്റ് 2024 ആമസോണ്‍ പ്രസിദ്ധീകരിച്ചു. 2024 അവസാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള മൊത്തം ഇ-കൊമേഴ്സ് കയറ്റുമതിയില്‍ പതിനായിരക്കണക്കിന് ഇന്ത്യന്‍ ബിസിനസുകളെ 13 ബില്യണ്‍ ഡോളര്‍ മറികടക്കാന്‍ പ്രാപ്തമാക്കുമെന്നും പ്രഖ്യാപിച്ചു. ആമസോണിന്റെ പതാകവാഹക ഇ-കൊമേഴ്സ് കയറ്റുമതി പദ്ധതിയായ ആമസോണ്‍ ആഗോള വില്‍പ്പന 2015ല്‍ അവതരിപ്പിച്ചു.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ 1.50 ലക്ഷം കയറ്റുമതിക്കാര്‍ പദ്ധതിയുടെ ഭാഗമായി. ഇവര്‍ 40 കോടിയിലധികം ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ലോകമൊട്ടാകെയുള്ള ഉപഭോക്താക്കള്‍ക്കായി കയറ്റുമതി ചെയ്തു. ഈ പദ്ധതിയിലൂടെയുള്ള ആകെ വില്‍പ്പന അടിത്തറ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ന്നു. ആമസോണ്‍ ആഗോള വില്‍പ്പനയ്ക്ക് രാജ്യത്തുടനീളം മികച്ച സ്വീകരണമാണ് ലഭിച്ചത്.

200ലധികം ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വില്പ്പനക്കാരുണ്ടായി. യുഎസ്, യുകെ, യുഎഇ, സൗദി അറേബ്യ, കാനഡ, മെക്സിക്കോ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ 18ലധികം ആമസോണ്‍ ആഗോള വിപണികളില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതിലൂടെ ആഗോള ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കാന്‍ ഇതുവഴി വില്‍പ്പനക്കാരെ പ്രാപ്തരാക്കി.
എംഎസ്എംഇ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ് ഇകൊമേഴ്സ് ഇക്കാര്യത്തില്‍ ശക്തമായ ഉത്തേജകമാണെന്ന് തെളിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിന് അനുസൃതമായി എംഎസ്എംഇകള്‍ക്ക് ആഗോളതലത്തില്‍ വളര്‍ച്ച നേടാനും വിപുലീകരിക്കാനുമുള്ള അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആമസോണ്‍ ആഗോള വില്‍പ്പന പോലുള്ള പദ്ധതികള്‍ വഴി സുഗമമാകുന്ന ഇകൊമേഴ്സ് കയറ്റുമതി, ആഗോള തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മികച്ച അവസരങ്ങള്‍ എംഎസ്എംഇകള്‍ക്ക് നല്‍കുന്നുവെന്നും ഇന്ത്യയിലുടനീളമുള്ള ജില്ലകള്‍, നഗരങ്ങള്‍, ചെറുപട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതി ഏറ്റെടുക്കാന്‍ വലിയ സാധ്യതയാണ് ലഭിക്കുന്നതെന്നും ശരിയായ നയങ്ങളും ലഭ്യമായ സാഹചര്യങ്ങളും ഉപയോഗിച്ച് ഈ സംരംഭകരെ ശാക്തീകരിക്കാനും ഇന്ത്യയെ ഒരു മുന്‍നിര കയറ്റുമതി രാജ്യമായി ഉയര്‍ത്താനും നമുക്ക് ഇതുവഴി കഴിയുമെന്നും നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനുമുള്ള കേന്ദ്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ സഹമന്ത്രിയുമായ ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു.

ആമസോണ്‍ ആഗോള വില്‍പ്പന ആഗോളതലത്തില്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ ശാക്തീകരിക്കുന്നുവെന്നും എംഎസ്എംഇകള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതി ലളിതമാക്കാനുള്ള പ്രേരകശക്തി സാങ്കേതികവിദ്യയാണെന്നും വില്‍പ്പനക്കാര്‍ക്ക് അവരുടെ വ്യാപ്തി പരമാവധി ഉപയോഗപ്പെടുത്താനും മികച്ച ഉല്‍പ്പന്നം കണ്ടെത്തല്‍ വര്‍ധിപ്പിക്കാനും വില്‍പ്പന വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഉപകരണങ്ങളിലും സാങ്കേതികവിദ്യകളിലും തങ്ങള്‍ ഗണ്യമായി നിക്ഷേപിക്കുന്നുവെന്നും കയറ്റുമതി ബിസിനസിലെ വളര്‍ച്ചയില്‍ പദ്ധതിയുടെ വിജയം പ്രതിഫലിക്കുന്നുവെന്നും ചെറുകിട ബിസിനസുകാര്‍ക്കും സ്റ്റാര്ട്ട്അപ്പുകള്ക്കുമുള്ള പിന്തുണ തുടരുമെന്നും 2025ഓടെ ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി 20 ബില്ല്യന്‍ ഡോളര്‍ സാധ്യമാക്കുന്നതില്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധമാണെന്നും ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപെന്‍ വകാങ്കര്‍ പറഞ്ഞു.

ഇ-കൊമേഴ്സ് കയറ്റുമതിയെക്കുറിച്ചുള്ള ആമസോണിന്റെ വാര്‍ഷിക കോഫി ടേബിള്‍ ബുക്കായ എക്സ്പോര്‍ട്ട്സ് ഡൈജസ്റ്റ് (പുതിയ റിപ്പോര്‍ട്ടുമായി ഹൈപ്പര്‍ലിങ്ക് ചെയ്തത്) ആമസോണ്‍ ആഗോള വില്‍പ്പന പദ്ധതിയിലൂടെ ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതിയുടെ വിജയത്തെയും വ്യാപ്തിയെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. ഇത് ആഗോള വിപണികളിലുടനീളം ‘ഇന്ത്യന്‍ നിര്‍മിത’ ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. ആമസോണ്‍ ആഗോള വില്‍പ്പന ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകളെയും സംരംഭകരെയും കയറ്റുമതി എളുപ്പവും കൂടുതല്‍ വിപുലവുമാക്കുന്നതിനുള്ള നിര്‍ണായക നിക്ഷേപങ്ങള്‍ക്ക് പ്രാപ്തരാക്കി. ഇപ്പോള്‍ ഈ പദ്ധതിയിലൂടെ 28 സംസ്ഥാനങ്ങളില്‍ നിന്നും 7 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 200ലധികം നഗരങ്ങളില്‍ നിന്നുമുള്ള കയറ്റുമതിയുണ്ട്.
യുഎസ്, യുകെ, മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിലൂടെ ലോകമെമ്പാടും തങ്ങളുടെ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതില്‍ ആമസോണ്‍ ആഗോള വില്‍പ്പന പ്രധാന പങ്കുവഹിച്ചുവെന്നും ആമസോണിന്റെ എഫ്ബിഎ പദ്ധതി തടസങ്ങളൊന്നും ഇല്ലാതെ ചെലവു കുറച്ച് പുതിയ രാജ്യാന്തര വിപണികളിലേക്ക് കടക്കുന്നതിന് സാധ്യമാക്കിയെന്നും പ്രൈം ഡേ വില്‍പ്പനയിലൂടെ മൂന്നു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ ആമസോണ്‍ യുഎസ്എയില്‍ 135 ശതമാനവും ആമസോണ്‍ യുകെയില്‍ 75 ശതമാനവും വളര്‍ച്ചയാണ് നേടിയതെന്നും മിനിമലിസ്റ്റിന്റെ സ്ഥാപകരായ മോഹിതും രാഹുല്‍ യാദവും പ്രസ്താവനയില്‍ പറഞ്ഞു.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.