നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന മഹാതാരി വന്ദന്‍ യോജന പദ്ധതിയിലൂടെയാണ് പണം തട്ടിയെടുത്തിരിക്കുന്നത്. 2024 മാര്‍ച്ച് മുതലുള്ള ഇയാള്‍ പണം തട്ടിയെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സണ്ണി ലിയോണിന്റെ പേരില്‍ തട്ടിപ്പുകാരന് ഇത് വരെ ലഭിച്ചത് 9000 രൂപയാണ്. എന്നാല്‍ തട്ടിപ്പിനിടയ്ക്ക് ഗുണഭോക്താവ് സണ്ണി ലിയോണിന്റെ ഭര്‍ത്താവിന്റെ പേരായി നല്‍കിയിരിക്കുന്നത് ജോണി സിന്‍സിന്റെ പേരാണ്. ഇതാണ് തട്ടിപ്പ് പുറംലോകമറിയുന്നതിലേക്ക് നയിച്ചത്. ബസ്തര്‍ മേഖലയിലെ തലൂര്‍ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.