പട്ന: ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 28 ആയി. ഇന്ന് 8 പേര് കൂടി മരിച്ചു. സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. ചികിത്സയിലുള്ള 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തില്‍ എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു.
സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിനെ നിയോഗിച്ചിരുന്നു. ദുരന്തത്തിന്റെ ഉത്തരവാദി എന്‍ഡിഎ സര്‍ക്കാറാണെന്നും വ്യാജ മദ്യ വില്പനയ്ക്ക് പിന്നില്‍ ഉന്നതരാണെന്നും ആര്‍ജെഡി ആരോപിച്ചു. ബിഹാറില്‍ മദ്യ നിരോധനം സമ്പൂര്‍ണ്ണ പരാജയമാണെന്നും, മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങള്‍ കാരണമാണ് ദുരന്തമുണ്ടായതെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് വിമര്‍ശിച്ചു.