ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര് മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ച സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തില്‍ എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു.
250 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഓട്ടോപ്സി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ദുരന്തത്തിന്റെ ഉത്തരവാദി എന്‍ഡിഎ സര്‍ക്കാറാണെന്നും വ്യാജ മദ്യ വില്പനയ്ക്ക് പിന്നില്‍ ഉന്നതരാണെന്നും ആര്‍ജെഡി ആരോപിച്ചു.