തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,520 രൂപയായും കുറഞ്ഞു. വെള്ളിവില 104 രൂപയില്‍ തുടരുകയാണ്.
മൂന്നുദിവസത്തിനിടെ സ്വർണവിലയിൽ 1,000 രൂപയുടെ കുറവാണ്
ഉണ്ടായിട്ടുള്ളത്. വ്യാപാര യുദ്ധം കടുത്ത സാഹചര്യത്തില്‍ സ്വര്‍ണവിലയിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ഡോളര്‍ കരുത്തുനേടുന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കും. സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയും താഴ്ന്നിട്ടുണ്ട്.