ദുരൂഹ സമാധിയിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ഗോപൻ സ്വാമിയുടെ മൃതദേഹം നാട്ടുകാരുടെ സാനിധ്യത്തിൽ വീണ്ടും സമാധിയിരുത്തി. കാവുവിളാകത്തെ കൈലാസനാഥ ശിവക്ഷേത്രത്തിനു സമീപത്തൊരുക്കിയ സമാധിപീഠത്തിലാണ് സന്ന്യാസിമാരുടെയും ഹൈന്ദവസംഘടന പ്രതിനിധികളുടെയും നേതൃത്വത്തില്‍ വീണ്ടും സമാധിയിരുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപൻ സ്വാമിയെ നാട്ടുകാരറിയാതെ നേരത്തേ തയ്യാറാക്കിയിരുന്ന പീഠത്തില്‍ വീട്ടുകാർ സമാധിയിരുത്തിയത്. ഇതു വിവാദമായതിനെ തുടർന്നാണ് പോലീസ് സമാധിസ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു . എന്നാൽ നേരെത്തെ പോലീസ് പൊളിച്ച അതെ സമാധിസ്ഥലത്ത് കൂടുതല്‍ വലിപ്പത്തില്‍ വീട്ടുകാർ പുതിയ സമാധിപീഠം നിർമിച്ചു. ഋഷിപീഠമെന്നു പേരിട്ടിരിക്കുന്ന ഇവിടം തീർത്ഥാടനകേന്ദ്രമാക്കുമെന്ന് വീട്ടുകാർ അറിയിച്ചു.