പ്രശസ്ത തെലുങ്ക് താരം രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച(ഒക്ടോബർ നാല്) രാത്രി ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അന്ത്യകർമങ്ങൾ പിന്നീട് ഹൈദരാബാദിൽ നടക്കും. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്. രാജേന്ദ്ര പ്രസാദിന്റെ മകളുടെ അപ്രതീക്ഷിത വിയോഗ വാർത്തയിൽ ദുഃഖം രേഖപ്പെടുത്തി തെലുങ്ക് സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്.
‘എന്റെ പ്രിയപ്പെട്ട രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രിയുടെ വിയോഗം വേദനജനകമാണ്. ആത്മാവിന് ശാന്തി ലഭിക്കാനായി ഞാൻ പ്രാർഥിക്കുന്നു. രാജേന്ദ്ര പ്രസാദിന്റേയും കുടുംബത്തിന്റേയും വേദനയിൽ പങ്കുചേരുന്നു’– ജൂനിയർ എൻ.ടി.ആർ എക്സിൽ കുറിച്ചു.