കണ്ണൂർ: കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന് ആണ് മരിച്ചത്. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ഇന്ന് രാവിലെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. അപകടം ഉണ്ടായതിനു പിന്നാലെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രദേശത്ത് ഇതിനു മുൻപും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കൃഷിയുടെ ആവശ്യത്തിനായി പോയ ശ്രീധരൻ ഇവിടെവെച്ച് ആക്രമണത്തിന് ഇരയാവുകയായിരുന്നു. ദേഹമാസകലം ദുരുതരമായി പരുക്കേറ്റ് ചോരയില്‍ കുളിച്ചനിലയിലാണ് ശ്രീധരനെ കണ്ടെത്തിയത്.