ഇടുക്കി: ഇടുക്കി കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികൾ.
11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. കോടതി വിധിയിലൂടെ നീതി ലഭിച്ചെന്ന് ഷെഫീഖിനെ പരിചരിക്കുന്ന നേഴ്സ് രാഗിണി.