ഇടുക്കി: നടുറോഡില്‍ വെച്ച് വനിത സുഹൃത്തുക്കള്‍ തമ്മില്‍ തല്ലിയതിന് പിന്നാലെ എഎസ്ഐക്ക് സസ്പെന്ഷന്. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയുമായി ഷാജി സൗഹൃത്തിലായിരുന്നു. എന്നാല്‍ പിന്നീട് അടുത്തിടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഒരാളുടെ ഭാര്യയുമായും എഎസ്ഐ സൗഹൃദം സ്ഥാപിച്ചു.
എന്നാല്‍ കഴിഞ്ഞ ഇരുവരും പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗത്ത് വെച്ച് ഇരുവരും കണ്ടുമുട്ടുകയും വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതേതുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. പിന്നാലെ എഎസ്ഐയെ ഇടുക്കി എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയെങ്കിലും അവധിയില്‍ പ്രവേശിക്കുകയായിരുന്നു. അതിനിടെ, ഡിഐജിക്ക് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.