മൂന്നാമത് നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നത്. ഐഐടികളിൽ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തും എന്നും കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ 10 വർഷമായി രാജ്യത്തെ 23 ഐഐടികളിൽ 100 ശതമാനം വർധനവാണ് ഉണ്ടായതെന്നും ധനമന്ത്രി പറഞ്ഞു. ഐഐ വിദ്യാഭ്യാസത്തിന് മൂന്ന് സെന്റുകൾ സ്ഥാപിക്കുമെന്നും എഐ വികസനത്തിന് 500 കോടി നിക്ഷേപിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി .
കൂടാതെ സർക്കാർ മെഡിക്കൽ കോളേജുകളിൽ 75000ത്തോളം സീറ്റുകൾ അടുത്ത വർഷത്തോടെ വർധിപ്പിക്കും. ആഗോള വൈദഗ്ധ്യവും പങ്കാളിത്തവും ഉപയോഗിച്ച് നൈപുണ്യത്തിനായി അഞ്ച് നാഷണൽ സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അങ്കണവാടികൾക്കായി പ്രത്യേക പദ്ധതിയും ധനമന്ത്രി അവതരിപ്പിച്ചു.
അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായുള്ള പോഷകാഹാരപദ്ധതിയാണ് നടപ്പാക്കുക. കൂടാതെ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജനയയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ കർഷകർക്ക് ഹ്രസ്വകാല വായ്പകൾ ലഭിക്കാൻ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകും എന്നും വായ്പ പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.