പ്രയാഗരാജ്: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് അപകടം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. മൂന്നു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 20 മുതൽ 25 വരെ ടെൻ്റുകൾ അപകടത്തിൽ കത്തി നശിച്ചു. സാഹചര്യം
നിയന്ത്രണവിധേയമാണെന്നും അഗ്നിശമന അഗ്നിശമന സേനാംഗങ്ങൾ വേണ്ട വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ടെന്നും അഖാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മിശ്ര പറഞ്ഞു.
Content: Fire breaks out during Maha Kumbh Mela; Gas cylinders explode, cause of accident