ന്യൂഡൽഹി: ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നുണ്ടായ തീപിടുത്തത്തിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേർ വെന്തുമരിച്ചു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിൽ താൽക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താൽക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അപകടത്തിൽ പൊള്ളലേറ്റ നിതിൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.