സംസ്ഥാനത്ത് സ്വർണ വില ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വർധിച്ചത്. ഇതോടേ ഒരു ഗ്രാം സ്വർണത്തിന് 8,560 രൂപയും പവന് 68,480 രൂപയുമാണ്. കേരളത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിലേക്കാണ് സ്വർണവില കുതിച്ചുയരുന്നത്. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. ഒരു ദിവസം പവന് രണ്ടായിരം രൂപയിലധികം വർധിക്കുന്നത് ചരിത്രത്തിൽ തന്നെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,01,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 101.90 രൂപ, 8 ഗ്രാമിന് 815.20 രൂപ, 10 ഗ്രാമിന് 1,019 രൂപ, 100 ഗ്രാമിന് 10,190 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ഇന്ന് പുറത്തു വരുന്ന യു.എസ് പണപ്പെരുപ്പ നിരക്കുകൾ സ്വർണ്ണ വിലയുടെ സമീപ കാല ട്രെൻഡ് തീരുമാനിച്ചേക്കും. നിലവിൽ ട്രോയ് ഔൺസിന് 3,126.21 ഡോളർ എന്നതാണ് രാജ്യാന്തര വില നിലവാരം.