ജമ്മു കശ്മീരില്‍ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 24 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് വിധി എഴുതുന്നത്. കശ്മീര്‍ താഴ് വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, കശ്മീരിലെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്മീരിലെ കുല്‍ഗാം, പുല്‍വാമ, ഷോപിയാന്‍, അനന്ത് നാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. സൗത്ത് കശ്മീരില്‍ ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. നാഷണല്‍ കോണ്‍ഫരന്‍സും കോണ്‍ഗ്രസും കൈകോര്‍ത്താണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?