കൊച്ചി:പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം.മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേര്‍ന്നാണ് പ്രതിഷധം.പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ ചത്തുപൊന്തിയ മീനുകള്‍ എറിഞ്ഞു.അടുത്ത മാസം വിളവെടുക്കാന്‍ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. മീന്‍വളര്‍ത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്.
കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി
പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സ്ഥലത്തെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയറുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇന്നലെ രാവിലെ അലൈന്‍സ് മറൈന്‍ പ്രോഡക്റ്റ് എന്ന കമ്പനി രാസമാലിന്യം ഒഴുകിയതിന്റെ ലക്ഷണങ്ങള്‍ കണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.