കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് ശരീരമാസകലം പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45ഓടെയായിരുന്നു സംഭവം. ബേപ്പൂര്‍ ഹാര്‍ബറിലെ അഹല ഫിഷറീസ് എന്ന ബോട്ടിന്റെ എന്‍ജിനില്‍ നിന്നാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു.
മത്സ്യ ബന്ധനത്തിനായി പുറപ്പെടാനിരുന്ന ബോട്ടിനാണ് തീപിടിച്ചത്.ബോട്ടിലുണ്ടായിരുന്ന ഗ്യാസിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.