ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് രാത്രി 9 മണിയോടെ അപകടമുണ്ടായത്. സംഭവ സമയം വീട്ടില്‍ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ് മൂന്ന് പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ഫയര്‍ ബ്രിഗേഡ് സംഘവും, പൊലീസും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊട്ടിത്തെറി ഉണ്ടാകാനുള്ള കാരണം അന്വേഷിക്കണമെന്നും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.