കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടക്കേസില്‍ എട്ട് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ്. ജാമ്യം ലഭിച്ച പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയത്.
അതേസമയം വെടിക്കെട്ട് അപകടത്തില്‍ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്ത് (28) ആണ് മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് (19), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ രതീഷ് (32), ബിജു (38) എന്നിവരും അപകടത്തിൽ മരിച്ചിരുന്നു.