പത്തനംതിട്ടയിൽ പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിൽ . ഇവരിൽ ഒരാളെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കേസിൽ ഇത് വരെ 52 പേർ അറസ്റ്റിൽ ആയിട്ടുണ്ട്. ഇനി പിടികൂടാനുള്ളത് ഏഴുപേരെയാണ്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു .
അതേസമയം ഇന്നലെ പീഡനക്കേസില്‍ പ്രതികളിലൊരാള്‍ ഡിവൈഎസ്പി ഓഫീസിലെത്തി സ്വമേധയാ കീഴടങ്ങി . മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്.പ്രതികളില്‍ അഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. കേസിൽ പ്രതികളുടെ എണ്ണം 60ആയി ഉയര്‍ന്നു. കൂടാതെ വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട് . 31 കേസുകളിലായി 52 പ്രതികളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.