കേരളത്തിലെ സി പി എമ്മിന്റെ നല്ല കാലം അവസാനിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി രാഷ്ട്രീയ നിരീക്ഷകനും ദേശാഭിമാനി മുന്‍ പ്ത്രാധിപ സമിതി അംഗം ജി ശക്തിധരന്.

സി പി എമ്മിന്റെ അന്ത്യം കുറിക്കുന്ന നീക്കങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്നതെന്നുമാണ് ശക്തിധരന്റെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ശക്തിധരന് അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
കേരള രാഷ്ട്രീയം അര്‍ഥപൂര്‍ണ്ണമായ ഒരു ദശാസന്ധിയിലേക്ക് കടക്കുകയാണെന്നും അതിന്റെ പേറ്റ് നോവാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. . ദേശീയ രാഷ്ട്രീയത്തില്‍ കേരളം കൂടുതല്‍ ഉയര്‍ന്ന പങ്ക് നേടാനാണ് സാധ്യത. പ്രിയങ്ക ഗാന്ധിയുടെ ലോകസഭയിലെ രംഗപ്രവേശവും പ്രതിപക്ഷ നേതാവെന്ന രാഹുല്‍ ഗാന്ധിയുടെ പുതിയ പദവിയും ഒന്നിച്ചു കോണ്‍ഗ്രസിന് കൈവരുന്നത് കേരള രാഷ്ട്രീയത്തിന്റ പൊളിച്ചെഴുത്തിലേക്ക് വഴിതുറയ്ക്കും. അതേസമയം കോണ്‍ഗ്രസ് എം പി മാരുടെ എണ്ണത്തിലെ വര്‍ദ്ധന വരുംവര്‍ഷങ്ങളിലും കോണ്‍ഗ്രസിന്റെ പോരാട്ടത്തിന്റെ ആക്കവും ഊക്കും ഉയര്‍ത്തൂം.
കേരളത്തില്‍ സിപിഎം വെടിതീര്‍ന്നു എന്നത് ഏത് കുഞ്ഞിനും ബോധ്യമായിട്ടുണ്ട്. അധികാരപ്രമത്തനായ മുഖ്യമന്ത്രിക്കേ അത് തിരിച്ചറിയാതുള്ളൂ. .
ജനങ്ങളില്‍ വെറുപ്പും വിദ്വേഷവും വൈരവും വളര്‍ത്തുന്ന മുഖ്യമന്ത്രിയുടെ ശൈലി മാറാത്തിടത്തോളം മന്ത്രിസഭയുടെ പ്രതിച്ഛായക്ക് നിക്ഷ്പക്ഷമതികള്‍ വിലകല്‍പ്പിക്കില്ല . ഏകച്ഛത്രാധിപതിയായി വാഴുന്നതാണ് തന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി ശാഠ്യം പിടിക്കുമ്പോള്‍ എന്തിന് അതിനെതിരെ തടസ്സം നില്‍ക്കണം.? കേരളത്തിലെ ഏറ്റവും ജീര്‍ണിച്ച പുഴുക്കുത്തേറ്റ പാര്‍ട്ടിയെന്ന കരിമുദ്ര സിപിഎമ്മിന് മാറ്റിയെടുക്കേണ്ട എന്ന് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ തനിക്ക് ശേഷം പ്രളയമെന്ന് മാത്രം ചിന്തിക്കുന്ന ഒരാളിന് മറ്റെന്ത് കരണീയം? അതുകൊണ്ടാണ് ഉളളജീവനും കൊണ്ട് രക്ഷപ്പെടാന്‍ സിപിഐ ശ്രമിക്കുന്നത്.
കണ്ണൂര്‍ ലോബിയുടെ കരിമുദ്ര കുഴിച്ചുമൂടാനാണ് സിപിഐ യുടെ ശ്രമം . . കോടാനുകോടി സമാഹരിച്ച് കൊടുക്കാനുള്ള ചേവകന്മാര് ആണ് ഇവര്‍.
തിരുത്തലുകള്‍ക്കും അതീതരാണ് സി പി എം. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രപരമായ നിയോഗം നിര്‍വഹിച്ചു കഴിഞ്ഞു. ഇനിയുള്ള തിരുത്തലുകള്‍ കതിരിന് വളംവെയ്ക്കുന്നത് പോലെയേയുളളൂ ശേഷിക്കുന്നത് കൂപമണ്ഡൂകങ്ങളാണ്. ഇന്ത്യയിലെ മാര്‍ക്സിസത്തിന്റെ നൈഷ്ഠൂര്യം പിണറായിയെ ആവാഹിച്ചിരിക്കുകയാണ്
എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നു ജനങ്ങള്‍ മണത്തറിഞ്ഞിരുന്നെങ്കിലും ഇത്രയേറെ പുഴുക്കുത്ത് വീണിരുന്നു എന്ന് ജനങ്ങള്‍ അറിഞ്ഞിരുന്നില്ല. വ്യക്തി പൂജ വളര്‍ത്തുന്നവര്‍ക്ക് ഡബിള്‍ പ്രമോഷന്! അതായിരുന്നു അജണ്ട. നേതാവിനൊപ്പം ചിന്തിക്കാനെ അണികള്‍ക്ക് അ വകാശമുള്ളൂ. അതിനപ്പുറമായാല്‍ പുറത്ത് അടച്ചു പിണ്ഡം വെക്കും. . പിന്നെ ഭ്രഷ്ട്.! പിണറായി വിജയനില്‍ നിന്ന് മാനുഷിക പ്രതികരണങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല..

മുഖ്യമന്ത്രിക്ക് ബുദ്ധിഭ്രമം ബാധിച്ചോ എന്നേ സംശയയിക്കേണ്ടതുള്ളൂ . ഗുണ്ടകളേപ്പപ്പോലെ വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതും പ്രൊഫസര്‍മാരെ ചവിട്ടിക്കൂട്ടുന്നതും മുഖ്യമന്ത്രിതന്നെ ന്യായീകരിക്കുന്നത് കണ്ടില്ലേ?