ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നതോടെ പുതിയ പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു.ഇപ്പോള്‍ അന്തിമമായി രണ്ട് പേരിലേക്കാണ് ചര്‍ച്ച നീളുന്നത് എന്നാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ലമിങ്ങുമാണ് ബിസിസിഐയുടെ മുന്‍ഗണനാ പട്ടികയിലുള്ളത്.
ധനുഷ്-ഐശ്വര്യ വിവാഹമോചനം;വെളിപ്പെടുത്തലുമായി ഗായിക സൂചിത്ര
ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളവരാണ്.ഫ്ളമിംഗ് ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ട് വരാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിനായി അടുത്ത ദിവസങ്ങളില്‍ തന്നെ ബിസിസിഐ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.