വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർക്ക് മറുപടിയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ.
മന്ത്രി രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണെന്നും ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പരിഹസിച്ചു