വനം വകുപ്പിന്റെ വികലമായ നയമാണ് വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുന്നതും നിരവധിപേര്‍ക്ക് ദുരിതം വിതയ്ക്കുന്നതും.കേരളത്തിലെ വനമേഖലയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ആരാണ് ഉണ്ടാക്കിയത്. വന്യജീവികള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുകയും വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതും നിത്യ സംഭവമായി മാറിയിരിക്കയാണ്.ആദിവാസിയെ മന്ത്രിയാക്കിയതുകൊണ്ടൊന്നും ആദിവാസികള്‍ക്ക് ക്ഷേമമുണ്ടാവില്ല… വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ആദിവാസികള്‍ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. തീരെ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ആദിവാസിവിഭാഗം.
വന്യജീവികളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉണ്ടായ അപാകതകളാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ വകുപ്പുമന്ത്രിക്കുമാത്രം ഇതൊന്നും അറിയില്ല.എന്‍ സി പി മന്ത്രി മാറണോ, വേണ്ടയോ എന്ന ചര്‍ച്ചയ്ക്കിടയില്‍ വനം വകുപ്പില്‍ എന്താണ് നടക്കുന്നതെന്നുമാത്രം ശശീന്ദ്രന് മന്ത്രിക്ക് അറിയില്ല. കടുവ, പുലി, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയൊന്നും അല്ലെങ്കിലും നമ്മുടെ എന്‍ സി പി മന്ത്രിക്ക് അറിയില്ല. അദ്ദേഹത്തിന് ആകെ അറിയാവുന്നത് വെറും പൂച്ചക്കുഞ്ഞുങ്ങളെ മാത്രം… പാവം….വനം വകുപ്പിന് വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ അധികാരമില്ലെന്നും അത് കേന്ദ്രത്തിന്റെ പക്കലാണ് നിയമമിരിക്കുന്നതെന്നുമാണ് മന്ത്രി ഓരോ സംഭവങ്ങള്‍ക്ക് ശേഷവും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ മാനന്തവാടിയില്‍ ഉണ്ടായ കടുവയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തോടെ അതില്‍ മാറ്റം വന്നു. നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടിരിക്കയാണ്.
അപ്പോ ഈ നിയമം എങ്ങിനെ വന്നു. നരഭോജിയായതില് വെടിവെച്ചുകൊല്ലാം എന്ന വകുപ്പാണ് മന്ത്രിയെ തല്കാലം രക്ഷിച്ചത്. പക്ഷേ, എന്നും കേന്ദ്രത്തെ പഴിച്ച് നിയമത്തെ പഴിച്ച് രക്ഷപ്പെടുന്ന വനം മന്ത്രിക്ക് ഇത്തവണ ജനരോഷത്തില്‍ ഒന്നു താഴേണ്ടിവന്നു.ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടും ഭീതിയുമാണ് വന്യമൃഗശല്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രിയും തിരിച്ചറിഞ്ഞിരിക്കുന്നു. മന്ത്രിക്ക് ആകെയുണ്ടായിരുന്ന ശല്യം തോമസ് കെ തോമസും എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായിരുന്നു. ദന്തഗോപുരവാസിയായ മന്ത്രിക്ക് ഒരു വന്യമൃഗത്തിന്റെയും ശല്യവും ഉണ്ടാവില്ല. പക്ഷേ, അങ്ങിനെയല്ലല്ലോ ഹില്‍സ്റ്റേഷനില്‍ കഴിയുന്ന സാധാരണ തൊഴിലാളികള്‍ക്ക്. രാപ്പകല്‍ അദ്ധ്വാനിച്ച് ജീവിതം തള്ളിനീക്കുന്ന തൊഴിലാളികളാണ് വന്യജീവി അക്രമണത്തില്‍ കൊല്ലപ്പെടുന്നത്.കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ രണ്ട് കാട്ടാന ആക്രമണത്തില്‍ കുടുംബനാഥന്മാരാണ് കൊല്ലപ്പെട്ടത്. വലിയ ജനരോഷമാണ് ഈ കാട്ടാനയാക്രണണത്തില്‍ ഉണ്ടായത്. നിലമ്പൂരില്‍ ഈ മാസം രണ്ടുപേര്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടു.
കോതമംഗലത്തും ഇതുപോലെ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതും വനം വകുപ്പിനെതിരെ അതിരൂക്ഷമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 74 പേരാണ് കൊല്ലപ്പെട്ടത്. നശിപ്പിക്കപ്പെട്ട കാര്‍ഷികോല്‍പ്പന്നങ്ങളുടെ അളവ് ഇതുവരെ ആരും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. തൊട്ടുമുന്‍വര്‍ഷങ്ങളില്‍ നിന്നും കുറവാണ് എന്നുമാത്രമാണ് അധികാരികള്‍ കണ്ടെത്തിയിരിക്കുന്നത്.എന്താണ് കാട്ടാനയാക്രണത്തെയും മറ്റു വന്യമൃഗങ്ങളുടെ ആക്രമണത്തേയും ചെറുക്കാനുള്ള മാര്‍ഗമെന്ന് വനംവകുപ്പ് ഉടന്‍ കണ്ടെത്തണം. ജനങ്ങല്‍ക്ക് നാട്ടില്‍ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. വനം മന്ത്രിക്ക് ഇതൊന്നും വലിയ വിഷയമായി ഒരു പക്ഷേ, തോന്നിയിട്ടുണ്ടാവില്ല. കാരണം വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ഒരാളാണ് വനം മന്ത്രിയെന്ന് എല്ലാവര്ക്കും അറിയാം.
മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കില്‍ ഇടമുള്ളതുകൊണ്ടുമാത്രം നല്ല മന്ത്രിയാവില്ല. വകുപ്പില്‍ എന്താണ് നടക്കുന്നതെന്നുപോലും അറിയാത്ത ഇത്തരം മന്ത്രിമാരെ വച്ചാണ് ഞാന്‍ കേരളത്തെ മുന്നോട്ടുകൊണ്ടു പോകുന്നതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ഏറ്റുപറയണം. വോട്ടു ചെയ്ത് വിജയിപ്പിച്ച പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഈ നാട്ടില്‍ മരണഭയമില്ലാതെ ജീവിക്കാനുള്ള വഴിയെന്താണ്ന്ന് മുഖ്യന് പറഞ്ഞേ പറ്റൂ…ഏ കെ ശശീന്ദ്രനെപോലുള്ള വെളിവില്ലാത്ത മന്ത്രിമാരെ മാറ്റി കാര്യശേഷിയുള്ള ഒരാള്‍ ഈ വകുപ്പ് ഏറ്റെടുക്കണം…ശശീന്ദ്രന് സൗകര്യങ്ങളൊക്കെ നിലനിര്‍ത്തി കടന്നപ്പള്ളി രാമചന്ദ്രനെപ്പോലെ വകുപ്പില്ലാ മന്ത്രിയാക്കി നിലനിര്‍ത്തിക്കോ… നികുതിപ്പണം ഉപയോഗിച്ച് ഇവരേയൊക്കെ തീറ്റിപ്പോറ്റാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ടോ എന്ന ചോദ്യവും ഇടയ്ക്കിടയ്ക്ക് സ്വയം ചോദിക്കുകയും വേണം.വനം വകുപ്പിന്റെ വികലമായ നയമാണ് വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുന്നതും നിരവധിപേര്‍ക്ക് ദുരിതം വിതയ്ക്കുന്നതും. കാട് വന്യജീവികള്‍ക്ക് അന്യമാവുന്നതുകൊണ്ടാണ്. കുടിവെള്ള ശ്രോതസുകള്‍ എന്തുകൊണ്ടാണ് വറ്റിയത് എന്ന് വനം വകുപ്പു വ്യക്തമാക്കണം. മഴക്കുഴികള്‍ കുത്തിയതും അക്കേഷ്യവച്ചു പിടിപ്പിച്ചതും അടിക്കാടുകള്‍ നശിക്കാന്‍ കാരണമായിരിക്കയാണ്.
കാട്ടില്‍ വന്യജീവികള്‍ ആഹാരമില്ല, കുടിവെള്ളമില്ല… അതിനുള്ള പോവം വഴിയാണ് അടിയന്തിരമായി കണ്ടെത്തേണ്ടത്. മയക്കുവെടിയുമായി നടക്കേണ്ട ഗതികേട് വികലമായ വനനയം മൂലം ഉണ്ടായിരിക്കയാണ്.ഒന്നും മനസിലാകാതെ എന്തൊക്കെയോ ജല്പനവുമായി കഴിയുന്ന ഈ വനം മന്ത്രിയെ മയക്കുവെടി വച്ച് ഒരു മൂലക്കിരുത്തി, ഗൗരവത്തോടെ കാര്യങ്ങളില്‍ ഇടപെടുക, എങ്കില്‍ മാത്രമേ ഇത്തരം വിഷയങ്ങളില്‍ ശാസ്വത പരിഹാരം ഉണ്ടാവുകയുള്ളൂ….