മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രമായ റോബിൻഹുഡിൽ അതിഥി വേഷത്തിൽ എത്തുന്നു. തെലുങ്ക് താരം നിഥിന് നായകനായ ചിത്രത്തിലാണ് വാർണർ അതിഥി വേഷത്തിൽ എത്തുന്നത്. 2024 സെപ്റ്റംബറിൽ ചിത്രത്തിന്റെ ഓസ്ട്രേലിയ ഷെഡ്യൂളിനിടെ വാര്‍ണറുടെ ചിത്രത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് സംബന്ധിക്കുന്ന വിവരങ്ങൾ ചിത്രത്തിന്റെ നിർമ്മാതാവ് രവിശങ്കർ സ്ഥിരീകരിച്ചു.
“ഡേവിഡ് വാർണർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. വളരെ ആവേശവോജ്വലമായിരുന്നു അത് എന്നാണ് രവിശങ്കർ പറയുന്നത്. ഐപിഎൽ മത്സരങ്ങൾ നടന്ന സമയത്ത് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന സമയത്ത് ഡേവിഡ് വാർണർ തെലുങ്ക് പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രിയമായ മുഖമായിരുന്നു. സിനിമകളെ ഏറെ സ്നേഹിക്കുന്ന വാർണറുടെ തെലുങ്ക് സിനിമകള്‍ ഉൾപ്പെടുത്തിയുള്ള ഇന്‍സ്റ്റ റീലുകള്‍ വൈറൽ ആയിരുന്നു. പുഷ്പ, ബാഹുബലി റീലുകള്‍ വാർണർ പങ്കുവെച്ചത് ഏറെ ജനപ്രീതി നേടിയിരുന്നു. നിരവധി മത്സരങ്ങൾക്കായി ഇന്ത്യയിൽ എത്തിയിട്ടുള്ള വാര്‍ണര്‍ ഇന്ത്യൻ സിനിമയുടെ ആരാധകനാണ്.