ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാല് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു.
ഇന്ത്യയുടെ ആറാം ഉപ പ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിന്റെ മകനാണ് ഓം പ്രകാശ് ചൗട്ടാല. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം 9 വർഷം ജയിലിലായിരുന്നു. 2021 ജൂലൈയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി ജയിൽ മോചിതനായി.