മുംബൈ: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാഷ്ട്രീയനേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് ഇ.ഡി സമൻസ്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണൺ നടക്കുന്നത്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി മുഹമ്മദ് അസ്ഹറുദ്ദീനെ വിളിപ്പിക്കുന്നത്.
20 കോടി രൂപയുടെ തിരിമറി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ നടത്തിയെന്നാണ് അസ്ഹറുദ്ദീനെതിരെ ഉയർന്ന ആരോപണം. ഡീസൽ ജനറേറ്ററുകളും അഗ്നിരക്ഷാ സംവിധാനങ്ങളും രാജീവ് ഗാന്ധി സ്റ്റേഡിയത്തിനായി വാങ്ങിയതിൽ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.