മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, മുതിര്‍ന്ന നേതാവ് അശോക് ചവാന് എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
മഹാരാഷ്ട്രയിലെ പൂണെയില്‍ ജനിച്ച ജാദവ്, മികച്ച മധ്യനിര ബാറ്റ്സ്മാന് ആണ്. 2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന (ODI) അരങ്ങേറ്റം കുറിച്ചു, 2014 മുതല്‍ 2020 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കേദാര്‍ 39 വയസ്സുള്ളപ്പോള്‍ 2024 ജൂണില്‍ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2015 ലാണ് ജാദവ് ടി20ം ഐയില്‍ അരങ്ങേറ്റം കുറിച്ചത്. 2020 ല്‍ ന്യൂസിലന്റിനെതികെ ഓക്ക്ലന്‍ഡില്‍ 2020 ല്‍ ഏകദിനത്തില്‍ കളിച്ചതാണ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം കളിച്ച അവസാന മത്സരം.കഴിഞ്ഞ വര്‍ഷമാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് കേദാര്‍ ജാദവ് വിരമിച്ചത്.