വാഷിംഗ്ടൺ: യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു. ജോര്‍ജിയയിലെ വസതിയിലായിരുന്നു അന്ത്യം. ഡമോക്രാറ്റുകാരനായ ജിമ്മി കാർട്ടർ അമേരിക്കയുടെ 39–ാം ( 1977 മുതല്‍ 1981 വരെ) പ്രസിഡന്റായിരുന്നു. കാന്‍സറിനെ അതിജീവിച്ച ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു.
1978ല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് കാര്‍ട്ടര്‍. 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു.