കോഴിക്കോട്: പയ്യോളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയിലെ ലോഡ്ജില്‍ നിന്ന് ആലുവ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ എന്തിനാണ് ആലുവയിലെത്തിയതെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. പയ്യോളി അങ്ങാടിയിലെ ചെരിച്ചില്‍ പള്ളിയിലെ മദ്രസ വിദ്യാര്‍ത്ഥികളാണ് നാലു പേരും.