നാലുവര്‍ഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 8 വരെ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. നാലുവര്‍ഷ ബിരുദ പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ കുസാറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 22 നകം ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്തെ എട്ടു സര്‍വ്വകലാശാലകളിലും 864 അഫിലിയേറ്റഡ് കോളേജുകളിലുമാണ് നാലു വര്‍ഷ ബിരുദം നടപ്പിലാക്കിയത്.
നവംബര്‍ അഞ്ചു മുതല്‍ 25 വരെയാണ് ആദ്യം പരീക്ഷ നടത്താന്‍ നിശ്ചയിച്ചത്. വയനവാട് ദുരന്തം, മഴ എന്നിവയേത്തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. സ്വയംഭരണ കോളേജുകളിലടക്കം നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കാനും എല്ലാ സര്‍വകലാശാലകളിലും ഒരേസമയം പരീക്ഷ നടക്കേണ്ടതിന്റെ അനിവാര്യത, പ്രവേശന പ്രക്രിയ വൈകിയത് എന്നിവയും പരിഗണിച്ചാണ് തീയതി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.