കൊച്ചി: നാലു വയസ്സുകാരിക്ക് ലൈംഗിക പീഡനം നേരിട്ട സംഭവം കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണെന്ന് കേരള സ്റ്റുഡന്റസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പിള്ളി. പ്രതിയുടെ രാഷ്ട്രിയ സ്വാധീനം ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് കുടുംബം.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നിയമസംവിധാനം നിലനിക്കുമ്പോഴും പ്രതി രാഷ്രീയ അധികാരങ്ങളും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടുക എന്നത് നീതിന്യായ വ്യവസ്ഥയോടും പൊതു സമൂഹത്തിനോടുമുള്ള വെല്ലുവിളി എന്നോണം വേണം കണക്കാക്കുവാൻ. എറണാകുളത്ത് 4 വയസ്സുകാരിയെ പീഡിപ്പിച്ച സിപിഎം നേതാവിനെ പാർട്ടി സംരക്ഷിക്കുന്നതും പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കാനായും പോലീസും സിപിഎമ്മും നടത്തുന്ന ഒത്തുകളി ലജ്ജാകരമാണ്.
പറവൂർ തെലത്തുരുത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് പ്രതി സുബ്രഹ്മണ്യൻ. പീഡനം നേരിട്ട കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിനൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റുചെയ്യാൻ സാധിക്കാത്തത് പോലീസ് അനാസ്ഥയും ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയെയും സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട്
പീഡിപ്പിക്കപ്പെട്ട കുട്ടിക്കാവശ്യമായ ചികിത്സസഹായവും അവർക്ക് വേണ്ട നിയമസഹായവും കുടുംബം ആവശ്യപ്പെട്ടാൽ കെഎസ്സി ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.