പകുതി വിലക്ക് സ്കൂട്ടർ നൽകാം എന്ന തട്ടിപ്പിൽ പ്രതിയായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. കേസിൽ അനന്ദു കൃഷ്ണൻ അടക്കം ഏഴ് പ്രതികൾ ഉണ്ട്. വാൻ സാമ്ബത്തിക തട്ടിപ്പാണ് ഇവർ നടത്തിയത് സംസ്ഥാനത്താകെ 350 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണന് നടത്തിയെന്നാണ് പ്രാഥമിക വിവരം.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും.
അതേസമയം സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണന് നടത്തിയ വന്‍കിട തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.ഇയാൾക്കെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം.
അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയിലൂടെ സ്കൂട്ടർ പകുതി വിലയ്ക്ക് നൽകാം എന്ന പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്.പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം നൽകാമെന്നായിരുന്നു ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്.