സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് വിതരണം നടക്കുക. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുക. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകള്‍ക്ക് നാളെ മുതല്‍ ഓണക്കിറ്റ് നേരിട്ട് എത്തിക്കും. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഓണക്കിറ്റ് നല്‍കും.
14 ഇനങ്ങള്‍ സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെട്ടിട്ടുളളത്. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.