രാജ്യം മുഴുവൻ 2025 നെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് .പലസ്ഥലങ്ങളിലും ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു .എന്നാൽ ഇനി വരുന്ന വർഷം സാധാരണക്കാരനെ സംബന്ധിച്ച് കുറച്ച കടുപ്പം തന്നെയാണ് . നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പല സാധനങ്ങൾക്കും ഇരട്ടിവിലയാകുകയാണ് ഇത് സാദാരണക്കാരൻ തീർച്ചയായും ഒരു ഇരുട്ടടി തന്നെയാണ് .ജിഎസ്ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും മൊബൈല്‍ ഡാറ്റ നിരക്കുകളിലെ മാറ്റങ്ങളുമൊക്കെ 2025 ജനുവരി ഒന്ന് മുതല്‍ കുടുംബ ബഡ്ജറ്റിനെയും ബാധിച്ചേക്കും.
നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് പാചക വാതകം എന്നത് . നിലവില്‍ ഡല്‍ഹിയില്‍ സിലിണ്ടറിന് 803 രൂപയാണ്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാർഹിക പാചക വാതക നിരക്കില്‍ നിരക്കിലും ഉടൻ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കാർ പ്രേമികളെ സംബന്ധിച്ച് അൽപംനിരാശയുള്ള വാർത്തയാണ് വരുന്നത്.
അടുത്ത വർഷം ജനുവരി ഒന്നുമുതൽ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, മഹീന്ദ്ര, ഹോണ്ട, കിയ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളും മെഴ്സീഡിയസ് ബെൻസ്, ഔഡി, ബി എം ഡബ്ല്യൂ എന്നിവയും രണ്ട് മുതല്‍ നാല് ശതമാനം വരെ വില വർദ്ധിപ്പിക്കും. ഉയർന്ന ഉല്‍പ്പാദനച്ചെലവ്, വർദ്ധിച്ച കൂലി അടക്കമുള്ള ഘടകങ്ങളാണ് വില വർദ്ധനയ്ക്ക് കാരണമെന്നാണ് നിർമാതാക്കാള്‍ പറയുന്നത്.
പാചകവാതകത്തെ പോലെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇന്റർനെറ്റ് . വരും വർഷം ജിയോ, എയർടെല്‍, വോഡഫോണ്‍, ബി എസ് എൻ എല്‍ തുടങ്ങിയ ടെലികോം ഭീമന്മാർ ഉടൻ തന്നെ ഡാറ്റാ ചാർജ് പ്ലാനുകള്‍ കൂട്ടിയേക്കും. പുതിയ നിരക്കുകള്‍ ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. അതുപോലെ തന്നെ യു പി ഐ 123 പേ പണമിടപാട് പരിധി വർദ്ധിപ്പിച്ചു. മുൻപ് പരമാവധി ഇടപാട് പരിധി 5,000 രൂപയായിരുന്നു, എന്നാല്‍ 2025 ജനുവരി ഒന്നുമുതല്‍ പരിധി 10,000 രൂപയായി ഉയർത്തും . കൂടാതെ 2025 ജനുവരി ഒന്നുമുതല്‍, ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി തായ്ലൻഡ് ഇ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. മുൻപ് , ഇ വിസ സംവിധാനം ചില പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്തായാലും വമ്പിച്ച മാറ്റങ്ങളായാണ് 2025 കടന്ന് വരുന്നത് എന്ന കാര്യത്തിൽ സംശയമില്ല.