കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്. അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ ക്യാബിൻ ക്രൂ കോഴ്സ് പഠിക്കുകയായിരുന്നു ആർഷ. പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്തേക്ക് പൊലീസ് എത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.