കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന് ബാല പ്രതികരണവുമായി രംഗത്ത്. എന്റെ കണ്ണില്‍ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കുമെന്നും ഇനി പ്രതികരിക്കുമെന്നും ബാല പറഞ്ഞു.
വൈദ്യപരിശോധനക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് വാക്ക് പറഞ്ഞതാണെന്നും അത് താന്‍ പാലിച്ചെന്നും നടന് ബാല. ഇപ്പോള്‍ ആരാണ് കളിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ബാല പറഞ്ഞു.
മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. ബാലയ്ക്കെതിരെ മകളും സോഷ്യല്‍ മീഡീയയില്‍ പ്രതികരണം നടത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.