സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 63000 കടന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7905 രൂപയും പവന് 63240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6535 രൂപയിലേക്കുയര്‍ന്നു. വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 106 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണാഭരണത്തിന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം കണക്കാക്കിയാല്‍ 68000-ല്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് ആഭരണവിലയിലും വര്‍ധനവും ഉണ്ടാകും.