സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7970 രൂപയും പവന് 63760 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്നലെ പവന് 400 രൂപയാണ് വര്‍ധിച്ചത്.
രണ്ടുദിവസം കൊണ്ട് പവന് പവന് 640 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 20 വര്‍ധിച്ച് 6555രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.