സ്വര്‍ണ്ണപ്രേമികളെ വിഷമത്തിലാക്കി സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. നിലവില്‍ സ്വര്‍ണ്ണവില സംസ്ഥാനത്ത് 57,000 കടന്നു. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും യുക്രൈന് യുദ്ധവുമാണ് സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിച്ചത്. 57,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒക്ടോബര്‍ നാലിന് ഇത് 56,960 രൂപയായി ഉയര്‍ന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.