സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 107 രൂപ, 8 ഗ്രാമിന് 856 രൂപ, 10 ഗ്രാമിന് 1,070 രൂപ, 100 ഗ്രാമിന് 10,700 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വെള്ളി നിരക്കുകൾ. ഒരു കിലോ വെള്ളിക്ക് 1,07,000 രൂപയുമാണ്. ആഗോള സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 10.58 ഡോളർ (0.37%) ഉയർന്ന് 2,861.26 ഡോളർ എന്നതാണ് നിലവാരം.
ജമ്മു കശ്മീരിലാണ് കഴിഞ്ഞ ദിവസത്തെ വർധനവോടെ സ്വർണ വില ആദ്യമായി ഗ്രാമിന് 8000 രൂപയിൽ എത്തി. 15 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ സ്വർണ വില ആദ്യമായി ഗ്രാമിന് 8045 ലേക്ക് എത്തിയത്. ഇതോടെ പവന് വില 64000 രൂപയും കടന്നു. ഇന്ന് ജമ്മു കശ്മീരില്‍ നിന്നും ഒരു പവന് സ്വർണം വാങ്ങണമെങ്കില്‍ 64360 രൂപ നല്‍കണം. 24 കാരറ്റിലേക്ക് വരികയാണെങ്കില്‍ ഗ്രാം വില 8447 രൂപയും പവന് വില 67576 രൂപയുമാണ്. ഒരു പവന് സ്വർണത്തിന്റെ വിലയില്‍ കേരളത്തേക്കാള്‍ 800 രൂപ കൂടുതലാണ് ജമ്മു കശ്മീരില്‍.