ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വർണം. ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 75,500 രൂപയ്ക്ക് മുകളിൽ എങ്കിലും നൽകണം.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,07,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 107.10 രൂപ, 8 ഗ്രാമിന് 856.80 രൂപ, 10 ഗ്രാമിന് 1,071 രൂപ, 100 ഗ്രാമിന് 10,710 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും ഇപ്പോൾ പ്രതിഫലിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 3,200 ഡോളറിലെത്തുമെന്ന് ആഗോള റേറ്റിങ് ഏജൻസികൾ വിലയിരുത്തിയിരുന്നെങ്കിലും ഇപ്പോൾത്തന്നെ വില ആ നിലവാരം മറികടന്നിരിക്കുകയാണ്. നിലവിൽ ട്രോയ് ഔൺസിന് 3,216.86 ഡോളർ എന്നതാണ് നിരക്ക്.