സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിൽ ആദ്യമായി 70,000 രൂപ മറികടന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമായി. നിലവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ ഏകദേശം 75,000 രൂപ നൽകേണ്ടതായി വരും. പണിക്കൂലി കുറഞ്ഞത് 5%, ജി.എസ്.ടി 3%, ഹാൾമാർക്കിങ് ചാർജ്ജ് എന്നിവ കണക്കാക്കുമ്പോഴാണിത്. ഈ വർഷം ഇതു വരെ സ്വർണ്ണ വിലയിൽ 21% വർധനയാണുണ്ടായിരിക്കുന്നത്.
ഡൊണാൾഡ് ട്രംപ് തുടങ്ങി വെച്ച വ്യാപാര യുദ്ധം, ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്. ഇതാണ് പ്രധാനമായും രാജ്യാന്തര സ്വർണ്ണ വില ഉയരാനുള്ള കാരണം. നിലവിൽ രാജ്യാന്തര സ്വർണ്ണ വില 3,238.82 ഡോളറിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,08,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 108.10 രൂപ, 8 ഗ്രാമിന് 864.80 രൂപ, 10 ഗ്രാമിന് 1,081 രൂപ, 100 ഗ്രാമിന് 10,810 രൂപ എന്നിങ്ങനെയാണ് വില നിലവാരം.