തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി നിരക്ക് 63,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7890 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6495 രൂപയാണ്. വെള്ളിയുടെ വിലകുറഞ്ഞിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
ഇന്നലെ പവന് 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലയിടിവാണ് ഇന്നലെ ഉണ്ടായത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.